2011 ആഗസ്റ്റ് മാസം. തീയ്യതി: 28
"ബസ്സ് രാവിലെ 5 മണിക്ക് ബാംഗ്ലൂർ എത്തും.
മാർക്കറ്റിൽ ഇറങ്ങിയാൽ പള്ളി ചോയ്ക്യ.
അതിന്റെ മുന്നിൽ നിന്നാൽ 415D ബസ്സ് വരും. കനകനഗറിലേക്ക് ടിക്കറ്റ് എടുക്വ.."
HAL ൽ ട്രെയിനിങ് റെഡിയായി ബാംഗ്ലൂരിലേക്ക് ആദ്യമായി പോവുകയാണ്.
നമുക്കാണെങ്കിൽ, അക്കാലത്ത് ബാംഗ്ലൂരിൽ ആകെ അറിയാവുന്ന ഒരാൾ രാഹുൽദ്രാവിഡ് മാത്രവും..
അപ്പോഴാണ് ശ്യാമേട്ടൻ
ഇപ്പൊ ബാംഗ്ലൂരിൽ ഉണ്ട് എന്ന് അറിഞ്ഞത്.
ആ എടുക്കുന്ന ടിക്കറ്റ് ചില്ലറക്കാലത്തേക്കുള്ളതല്ല എന്നൊരു തോന്നൽ എന്തുകൊണ്ടോ അന്നെനിക്ക് ഉണ്ടായി..
ഈ മനുഷ്യന് ഇനിയും കുറച്ചുകൂടി റൂട്ടുകൾ പറഞ്ഞുതരാനുണ്ട് എന്നും..
ലൈഫിലെ പല ടേണിങ് പോയിന്റ്കളിലും എന്റെ ഇമ്മാതിരി Intuitions മുൻപ് വർക്ക്ഔട്ട് ആയിട്ടുള്ളത് കൊണ്ട് ഈ തോന്നലിനെക്കുറിച്ചും എനിക്ക് ഫുൾ കോണ്ഫിഡൻസ് ആയിരുന്നു!
പുലർച്ചെ അഞ്ചുമണിക്ക് തന്നെ ബസ് ബാംഗ്ലൂരിലെത്തി.
മാർക്കറ്റ് എന്നും പറഞ്ഞു ഇറങ്ങിയ സ്ഥലത്തു മൊത്തം പൂക്കൾ..
അന്യൻ മൂവിയിലെ "കുമാരി" സോങിന് സെറ്റിട്ടപോലെത്തെ ഈ പ്രദേശത്തിനെ ഇവരൊക്കെ ഏതു വകുപ്പിൽ പെടുത്തിയാണ് മാർക്കറ്റെന്ന് വിളിക്കുന്നതെന്ന്, കോയമ്പത്തൂരിലെ കോഴ്സ് കഴിഞ്ഞ് 8 മാസം വീട്ടിൽ അടയിരുന്നിട്ടും, ഉക്കടം മാർക്കറ്റിനെക്കുറിച്ചുള്ള ഹാങ്ങോവർ വിട്ട് മാറാത്ത എനിക്കങ്ങോട്ട് മനസ്സിലായില്ല..
ചിലപ്പോ "ഗാർഡൻ സിറ്റി" യിലെ കീഴ്വഴക്കങ്ങൾ ഇങ്ങനെയൊക്കെയായിരിക്കും.
ബസ്സ് വന്നു..
ബാക്കിലെ സീറ്റിൽ എനിക്കും പിന്നെ അടുത്ത ആറുമാസത്തേക്കുള്ള ഡ്രസ്സുകളും അച്ചാറും കായ വറുത്തതും ചേർന്ന് പൂർണ്ണ ഗർഭത്തിലെത്തിയ ബാഗിനും മാത്രം കുറച്ചു സ്ഥലം കിട്ടി..
ബാക്കിയുള്ള സീറ്റുകളിൽ മൊത്തം പൂക്കൾ!
വലിയ കൂടകളിൽ സീറ്റിലും നിലത്തുമെല്ലാമായി ബസ്സ് നിറയെ പൂക്കൾ..
കുറേ പെർഫ്യൂം ബോട്ടിലുകൾ ഒരുമിച്ച് തുറന്ന് വച്ച ഫീൽ..
അല്ലെങ്കിൽ ഒരു പൂന്തോട്ടത്തിലിരുന്ന് ടിക്കറ്റ് എടുക്കുന്ന ഫീൽ..
ഒരു ബസ്സ് നിറയെ പൂക്കളുമായി തണുത്ത മഞ്ഞിലേക്ക് ബാംഗ്ലൂർ നമ്മളെ സ്വീകരിച്ചിട്ട് 10 കൊല്ലമാകുന്നു എന്നത് ഗൂഗിൾ ഫോട്ടോസ് റിമൈന്റർ ഓർമ്മിപ്പിച്ചപ്പോഴാണ് ഓർത്തത്..
നേട്ടങ്ങളും നഷ്ടങ്ങളും, സന്തോഷങ്ങളും സങ്കടങ്ങളും, ചേർത്തുനിർത്തലുകളും കൈവിട്ടുകളയലുകളും ഒക്കെ കൂട്ടിക്കുറച്ച്തൂക്കി നോക്കാത്തത് അവയെല്ലാം ഒരുപോലെ വിലപ്പെട്ടതായത് കൊണ്ടാണ്.
ഈ പത്തുകൊല്ലം കൊണ്ട്..
"ലോകം സ്വന്തം വീടായ് തോന്നും സ്നേഹക്കൂടാരം" എന്ന വിശാലതയിലേക്ക് കണ്ണുതുറക്കാൻ പാകപ്പെടുത്തിയെടുത്തത് അവയോരോന്നുമാണ്.❤️
"ലോകം സ്വന്തം വീടായ് തോന്നും സ്നേഹക്കൂടാരം" എന്ന വിശാലതയിലേക്ക് കണ്ണുതുറക്കാൻ പാകപ്പെടുത്തിയെടുത്തത് അവയോരോന്നുമാണ്.❤️